അമരാവതി: സംസ്ഥാനത്ത് പുതുതായി 8,943 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രാപ്രദേശിലെ ആകെ കൊവിഡ് രോഗികൾ 2,73,085 ആയി. ഇന്ന് മാത്രം സംസ്ഥാനത്ത് 97 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ 53,026 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 2,475 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ആന്ധ്രാപ്രദേശിൽ 8,943 പേർക്ക് കൂടി കൊവിഡ്; 97 മരണം - കൊവിഡ് ബാധിതർ
സംസ്ഥാനത്ത് ഇതുവരെ 2,475 പേരാണ് കൊവിഡ് മൂലം മരിച്ചത്.
അവന്ത്പൂരിൽ 762 പേർക്കും ചിറ്റൂരിൽ 987 പേർക്കും കടപ്പയിൽ 530 പേർക്കും നെല്ലൂരിൽ 669 പേർക്കും കൃഷ്‌ണയിൽ 338 പേർക്കും പ്രകാശത്ത് 300 പേർക്കും ശ്രീകാകുളത്ത് 547 പേർക്കും വിജയനഗരത്തിൽ 548 പേർക്കും വെസ്റ്റ് ഗോദാവരിയിൽ 748 പേർക്കും വിശാഖപട്ടണത്ത് 885 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കിഴക്കൻ ഗോദാവരിയിൽ 1146 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,80,703 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലായി 89,907 പേരാണ് ചികിത്സയിലുള്ളത്.