ന്യൂഡൽഹി:ഗുജറാത്തിൽ കുടുങ്ങിയ 3800 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി ആന്ധ്രാപ്രദേശിലേക്ക് എത്തിക്കാൻ ക്രമീകരണങ്ങൾ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകളെ ഏകോപിപ്പിച്ച് ആന്ധ്രാപ്രദേശിൽ നിന്നുള്ള 3,800 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചയക്കാൻ സൗകര്യമൊരുക്കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇവരെ ആന്ധ്രയിലെത്തിക്കാൻ ഗുജറാത്ത് സർക്കാർ പ്രത്യേക ബസ് ഒരുക്കിയിട്ടുണ്ട്.
ഗുജറാത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കും - ഗുജറാത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ
ആന്ധ്രാപ്രദേശിൽ നിന്നുള്ള 3,800 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു
![ഗുജറാത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കും Home Ministry facilitates safe return 3,800 fishermen from Gujarat to Andhraർ ഗുജറാത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ ന്യൂഡൽഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6982981-832-6982981-1588136099705.jpg)
മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കും
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുമായി ചർച്ച നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ മത്സ്യത്തൊഴിലാളികളെ തിരിച്ചയക്കാനുള്ള ബസുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിരുന്നു.
TAGGED:
ന്യൂഡൽഹി