ന്യൂഡല്‍ഹി: ഇമ്രാൻ ഖാൻ ഭീകരവാദ രാജ്യത്തിന്‍റെ തലവനാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര. നങ്കാന സാഹിബ് ഗുരുദ്വാര ആക്രമണത്തില്‍ ഇമ്രാൻ ഖാൻ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തെങ്കിലും പാകിസ്ഥാനിലെ ഇന്ത്യൻ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇമ്രാൻ ഖാൻ ഭീകരവാദ രാജ്യത്തിന്‍റെ തലവനാണെന്ന് സാംബിത് പത്ര - Sambit Patra
പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 'ടെററിസ്‌താന്‍റെ' തലവനാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര

വിഭജനത്തിന് ശേഷം പാകിസ്ഥാനില്‍ 23 ശതമാനമാണ് ന്യൂനപക്ഷങ്ങളുണ്ടായത്. ഇന്നത് 1.5 ശതമാനമായി. പെഷവാറില്‍ സിഖ് യുവാവ് രവീന്ദര്‍ സിംഗ് വെടിയേറ്റ് മരിച്ചതിന് ഇമ്രാൻ ഖാൻ മറുപടി പറയണം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ കഴിയുകയുള്ളു. പാകിസ്ഥാന്‍റെ ഭാഷ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജൻ ജാഗ്രത അഭിയാൻ എന്ന പേരില്‍ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ബോധവല്‍കരണം നടത്തും. നിയമത്തെ അനുകൂലിക്കുന്നുവര്‍ മിസ്‌ഡ് കോള്‍ നല്‍കാൻ പറഞ്ഞ് നമ്പര്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ നമ്പര്‍ വ്യാജ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.