മനീഷ് സിസോഡിയയുടെ ആരോഗ്യനിലയിൽ പുരോഗതി - Manish sisodia health
സെപ്റ്റംബർ 14 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്
![മനീഷ് സിസോഡിയയുടെ ആരോഗ്യനിലയിൽ പുരോഗതി Improvement in health contion manish sisodia](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:44:11:1601118851-sisodia-2609newsroom-1601118817-561.jpg)
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ ഐസിയുവിൽ നിന്ന് ഉടൻ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 14ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിസോഡിയ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ബുധനാഴ്ച ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി മാക്സ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തിയതിനെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഇന്ന് തന്നെ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.