ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കണമെന്നും വധശിക്ഷ നല്‍കണമെന്നും നിര്‍ദേശിക്കുന്ന ദിഷ ബില്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വനിതാ ചീഫ് സ്വാതി മാലിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വനിതാ സുരക്ഷാ സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിസ്സംഗ മനോഭാവത്തില്‍ ദു:ഖവും രേഖപ്പെടുത്തി.
രാജ്യത്താകമാനം ദിഷ ബില്‍ നടപ്പിലാക്കണമെന്ന് ഡിസിഡബ്ല്യു മേധാവി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു - സ്വാതി മാലിവാള്‍
സ്ത്രീ സുരക്ഷയെചൊല്ലി കേന്ദ്ര സര്‍ക്കാരിന്‍റെ നിസ്സംഗ മനോഭാവത്തില്‍ ദു:ഖം പ്രകടിപ്പിച്ച ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാള്‍ പ്രധാന മന്ത്രി നേരേന്ദ്ര മോദിക്ക് കത്തെഴുതി.
രാജ്യത്താകമാനം ദിഷ ബില്‍ നടപ്പിലാക്കണമെന്ന് ഡിസിഡബ്ല്യു മേധാവി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
ബലാത്സംഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 ദിവസമായി നിരാഹാര സമരം നടത്തുന്ന മാലിവാള്‍, രാജ്യത്താകമാനം ദിഷ ബില്‍ നടപ്പാക്കുന്നതുവരെ ഉപവാസം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞു. ആന്ധ്രാപ്രദേശ് നിയമസഭ ബില്‍ പാസാക്കിയിരുന്നു. തെലങ്കാനയില്‍ അടുത്തിടെ ബലാത്സംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത വെറ്റനറി ഡോക്ടറുടെ സ്മരണക്കായി ആന്ധ്രപ്രദേശ് ദിഷാ ആക്ട് ക്രിമിനല്‍ ലോ ആക്ട് എന്നാണ് പുതിയ നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്.