കേരളം

kerala

ETV Bharat / bharat

ബോംബ് സ്ഫോടനം; മൂന്ന് ബി‌എസ്‌എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു - ബോംബ് സ്ഫോടനം

ബി‌എസ്‌എഫും പൊലീസ് ഉദ്യോഗസ്ഥരും ശക്തമായ സുരക്ഷ ഒരുക്കിയിട്ടും സ്‌ഫോടനം നടന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്

മൂന്ന് ബി‌എസ്‌എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു

By

Published : Nov 3, 2019, 9:01 PM IST

ഇംഫാൽ:മണിപ്പൂരിലെ തെലിപതി പ്രദേശത്ത് ഛത് പൂജക്കിടെ നടന്ന ബോംബ് സ്ഫോടനത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ (ബി‌എസ്‌എഫ്) മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ലാൽകുമാർ (54), കോറം മഹീന്ദ്ര (30), സാന്ദ്രം (30) എന്നീ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കനത്ത ബി‌എസ്‌എഫ് സുരക്ഷയും പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും സ്‌ഫോടനം നടന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച ഛാത് പൂജ ആഘോഷങ്ങൾ രാത്രി എട്ട് മണിയോടെ സമാപിച്ചു. ഇതിന് ശേഷമാണ് സ്ഫോടനം നടക്കുന്നത്. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details