പ്രതിരോധ കുത്തിവെപ്പ് മുടക്കാന്‍ പാടില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ - ബംഗാള്‍ സര്‍ക്കാര്‍
കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ശിശുക്ഷേമ വകുപ്പ് നിര്‍ദേശിച്ചു
![പ്രതിരോധ കുത്തിവെപ്പ് മുടക്കാന്‍ പാടില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ Immunisation programmes coronavirus West Bengal lockdown Covid-19 പ്രതിരോധ കുത്തിവെപ്പ് മുടക്കാന്‍ പാടില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ Immunisation programmes to continue amid Corona outbreak, says Bengal govt ബംഗാള്‍ സര്‍ക്കാര്‍ Immunisation programmes to continue amid Corona outbreak, says Bengal govt](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7135450-348-7135450-1589081652438.jpg)
പ്രതിരോധ കുത്തിവെപ്പ് മുടക്കാന്‍ പാടില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: കൊവിഡ് ഭീതിക്കിടയിലും പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് മുടക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. ഇത് സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാര്‍ക്കും ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കിയതായും വകുപ്പ് വ്യക്തമാക്കി.