ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ഡൽഹി സർക്കാരിനെ സഹായിക്കാൻ നാല് ഐഎഎസ് ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആൻഡമാൻ നിക്കോബാറിൽ നിന്നും അവനിഷ് കുമാർ, മോണിക്ക പ്രിയദർശിനി എന്നിവരെയും, അരുണാചൽ പ്രദേശിൽ നിന്ന് ഗൗരവ് സിംഗ് രജവത്ത്, വിക്രം സിംഗ് മല്ലിക് എന്നിവരെയും നിയമിക്കാനാണ് നിർദേശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ, കേന്ദ്രത്തിലെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എസ്‌സിഎൽ ദാസ്, എസ്.എസ് യാദവ് എന്നിവരെയും നിയമിക്കണമെന്ന് ഷാ നിർദേശിച്ചു.
കൊവിഡ് പ്രതിസന്ധി; ഡൽഹിയില്‍ നാല് ഐഎഎസ് ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കും - അമിത് ഷാ
ആൻഡമാൻ നിക്കോബാറിൽ നിന്നും അവനിഷ് കുമാർ, മോണിക്ക പ്രിയദർശിനി എന്നിവരെയും, അരുണാചൽ പ്രദേശിൽ നിന്ന് ഗൗരവ് സിംഗ് രജവത്ത്, വിക്രം സിംഗ് മല്ലിക് എന്നിവരെയും നിയമിക്കാനാണ് നിർദേശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്‌ച നടന്ന യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ, മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന്‍റെ ആദ്യഘട്ടത്തിന് ശേഷം ഡൽഹിയിലെ പ്രതിരോധ നടപടികളെക്കുറിച്ച് ഷാ സംസാരിച്ചു. ആറ് ദിവസത്തിനുള്ളിൽ കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയായി വർധിപ്പിക്കും. ട്രെയിനിന്‍റെ 500 കോച്ചുകളിൽ 8,000 കിടക്കകളും, സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ നിരക്കിൽ 60 ശതമാനം കിടക്കകളും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷി യോഗം ചേരും.