ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദത്തെ തുടർന്ന് ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാമെന്നും നാളെ വൈകുന്നേരത്തോടെ ഇന്ത്യൻ തീരത്തേക്ക് നീങ്ങിയേക്കാമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂന മർദ്ദം തുടരുകയാണെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് - ന്യൂനമർദം
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂന മർദ്ദം തുടരുകയാണെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
മെയ് 17 വരെ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ വടക്ക് കിഴക്ക് ഭാഗത്തേക്ക് ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ വരും ദിവസങ്ങളിൽ കടലിൽ പോകരുതെന്നും പോയവർ എത്രയും വേഗം തിരികെ എത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.