ബെംഗളൂരു: ഐഎംഎ അഴിമതിക്കേസിൽ ഉൾപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കർണാടക പൊലീസ് സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. വിഷയത്തിൽ സംയുക്ത വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ മാസമാണ് സിബിഐക്ക് കർണാടക സർക്കാർ അനുമതി നൽകിയത്. ഐപിഎസ് ഓഫീസർമാരായ ഹേമന്ത് നിംബാൽക്കർ, അജയ് ഹിലോറി എന്നിവരും അന്നത്തെ ഡിവൈസിഐഡി, എസ്പി ശ്രീധർ, ഇൻസ്പെക്ടർ രമേഷ്, ഗൊവ്രിശന്കര്, സബ്-ഇൻസ്പെക്ടർ എന്നിവരുമാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഐഎംഎ അഴിമതി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - 4,000 കോടി രൂപ
നിക്ഷേപകരിൽ നിന്ന് 4,000 കോടി രൂപ വരെ സ്വരൂപിച്ച അനധികൃത നിക്ഷേപമാണ് ഐഎംഎ പോൻസി കുംഭകോണത്തിൽ ഉൾപ്പെടുന്നത്
നിക്ഷേപകരിൽ നിന്ന് 4,000 കോടി രൂപ വരെ സ്വരൂപിച്ച അനധികൃത നിക്ഷേപമാണ് ഐഎംഎ പോൻസി കുംഭകോണത്തിൽ ഉൾപ്പെടുന്നത്. ഐഎംഎ കമ്പനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയും ആയിരക്കണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. ഈ അഴിമതിയുമായി ബന്ധപ്പെട്ട് നാല് കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു. അഴിമതിയിൽ സിബിഐ നേരത്തെ നിരവധി കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. പോൻസി സ്കീം വഴി നിരവധി ആളുകളെ വഞ്ചിച്ചതായി പരാതികൾ ഉയർന്നതിനെത്തുടർന്ന് കർണാടക സിഐഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും പിന്നീട് സിബിഐയ്ക്ക് കേസ് കൈമാറുകയുമായിരുന്നു. 2006ൽ മുഹമ്മദ് മൻസൂർ ഖാനും ഇലിയാസ് എന്ന ബിസിനസ്സ് പങ്കാളിയും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് ഐ-മോണിറ്ററി അഡ്വൈസറി (ഐഎംഎ).