കേരളം

kerala

ETV Bharat / bharat

നിത്യാനന്ദയുടെ 'കൈലാസം' രാജ്യത്തില്‍ ഹോട്ടല്‍ തുടങ്ങാനാഗ്രഹമുണ്ടെന്ന് വ്യവസായി - കൈലാസം

കൃത്യമായ അഡ്രസില്ലാതെയാണ് കത്തയച്ചിരിക്കുന്നത്. വാര്‍ത്തകളിലൂടെ നിത്യാനന്ദ ഈ വിഷയം അറിയുമെന്നാണ് മധുര ടെമ്പിള്‍ സിറ്റി ഹോട്ടല്‍ ഉടമ കുമാറിന്‍റെ പ്രതീക്ഷ.

I'm ready to started in a hotel in Kailasa says Temple city Hotel Kumar  Temple city Hotel Kumar  നിത്യാനന്ദ  കൈലാസം  മധുര ടെമ്പിള്‍ സിറ്റി ഹോട്ടല്‍
നിത്യാനന്ദയുടെ 'കൈലാസം' രാജ്യത്തില്‍ ഹോട്ടല്‍ തുടങ്ങാനാഗ്രഹമുണ്ടെന്ന് വ്യവസായി

By

Published : Aug 22, 2020, 10:23 PM IST

ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ സ്വയം സ്വയം പ്രഖ്യാപിച്ച കൈലാസം എന്ന രാജ്യത്ത് ഹോട്ടല്‍ തുടങ്ങാൻ ആഗ്രഹമുണ്ടെന്ന് മധുര ടെമ്പിള്‍ സിറ്റി ഹോട്ടല്‍ ഉടമ കുമാര്‍. ആഗ്രഹം ഉന്നയിച്ച് കുമാര്‍ നിത്യാനന്ദയ്‌ക്ക് കത്തയച്ചിട്ടുണ്ട്. കൃത്യമായ അഡ്രസില്ലാതെയാണ് കത്തയച്ചിരിക്കുന്നത്. വാര്‍ത്തകളിലൂടെ നിത്യാനന്ദ ഈ വിഷയം അറിയുമെന്നാണ് കുമാറിന്‍റെ പ്രതീക്ഷ. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം അടക്കമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ ഇയാള്‍ കൈലാസം എന്ന പേരില്‍ പുതിയ രാജ്യം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി റിസര്‍വ് ബാങ്ക്, കറന്‍സി, സൈന്യം, തുടങ്ങിയവ കൈലാസം എന്ന രാജ്യത്തിനുണ്ടാകുമെന്നും നിത്യാനന്ദ പ്രഖ്യാപനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details