വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍തിജ - Indian Army
ജമ്മുകശ്മീർ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ സൗത്ത് കശ്മീരിലെ ശവകുടീരം സന്ദർശിക്കാൻ അനുമതി നല്‍കിയില്ലെന്നും ഇല്‍തിജ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം.
ശ്രീനഗർ; കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വീട്ടുതടങ്കലിലാണെന്ന വെളിപ്പെടുത്തലുമായി പിഡിപി നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍തിജ മുഫ്തി രംഗത്തെത്തി. അധികൃതർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്നും ഇല്‍തിജ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീർ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ സൗത്ത് കശ്മീരിലെ ശവകുടീരം സന്ദർശിക്കാൻ അനുമതി നല്‍കിയില്ലെന്നും ഇല്‍തിജ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം.
അതേസമയം, ഗുപ്‌കർ റോഡിലെ മെഹബൂബ മുഫ്തിയുടെ ഫെയർവ്യൂ എന്ന വസതിയില്‍ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മെഹബൂബ മുഫ്തി ഇവിടെ വീട്ടുതടങ്കലിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബദുള്ള, ഒമർ അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയത്.