കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ അനധികൃത മത്സ്യബന്ധനം; 36 മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ - ഒഡീഷയിൽ അനധികൃത മത്സ്യബന്ധനം; 36 മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ

നവംബർ ഒന്ന് മുതൽ ഏഴുമാസത്തേക്ക് ഈ പ്രദേശത്ത് മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

illegal fishing in odisha;36 fishermen arrested  illegal fishing in odisha  odisha illegal fishing  ഒഡീഷയിൽ അനധികൃത മത്സ്യബന്ധനം  ഒഡീഷയിൽ അനധികൃത മത്സ്യബന്ധനം; 36 മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ  ഒഡീഷയിലെ മത്സ്യബന്ധനം
ഒഡീഷയിൽ അനധികൃത മത്സ്യബന്ധനം; 36 മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ

By

Published : Dec 12, 2020, 1:05 PM IST

ഭുവനേശ്വർ: ഒഡീഷയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ 36 മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ. ഒഡീഷയിലെ ഗാഹിർമാത പ്രദേശത്ത് നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.

ബാലസോർ, കേന്ദ്രപാറ, ജഗത്‌സിംഗ്‌പൂർ ജില്ലകളിൽ നിന്നുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് അറസ്‌റ്റിലായത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമം, ഒറീസ മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്റ്റ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കടലാമകൾ കൂടുതലായുള്ള ഈ പ്രദേശത്ത് ഇവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ മത്സ്യബന്ധനം തടയുന്നതിനും കോസ്‌റ്റ് ഗാർഡ്, വനം വകുപ്പ്, പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. നവംബർ ഒന്ന് മുതൽ ഏഴുമാസത്തേക്ക് ഈ പ്രദേശത്ത് മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details