അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ - bangladeshi Couple Arrested
ചികിത്സാ ആവശ്യത്തിനായി തമിഴ്‌നാട്ടിലെത്തിയവരാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ചെന്നൈ: അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തു. ദമ്പതികളായ ഇക്‌ബാല്‍ മുല്ല, തസ്‌ലീമ എന്നിവരെയും ലക്കി എന്ന യുവതിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൃഷ്‌ണഗിരി ജില്ലയിലെ കോട്ടപേട്ടയിലാണ് സംഭവം. കാൻസര്‍ രോഗബാധിതനായ ഇക്‌ബാല്‍ ചികിത്സാ ആവശ്യത്തിനായാണ് തമിഴ്‌നാട്ടിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. മുംബൈ, കൊല്‍ക്കത്ത എന്നിവിടിങ്ങളില്‍ നിന്നും ഇയാൾ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഇമ്രാൻ എന്നയാളാണ് ഇവരെ ചെന്നൈയിലേക്ക് എത്തിച്ചത്. അതേസമയം ഇവര്‍ക്കാര്‍ക്കും പാസ്‌പോര്‍ട്ടോ വിസയോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരെ അറസ്റ്റ് ചെയ്‌ത് പുഴല്‍ ജയിലിലടച്ചു.