കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശില്‍ അനധികൃത ആയുധ നിർമാണശാല തകർത്തു - ഈതാ ജില്ല

രണ്ട് പിസ്റ്റളുകളും ഒരു റിവോൾവറും ഉൾപ്പെടെ നിരവധി ആയുധങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Illegal arms factory busted Etah Uttar Pradesh Arms factory COVID-19 lockdown COVID-19 pandemic Coronavirus Coronavirus scare Coronavirus crisis ലക്‌നൗ ഉത്തർപ്രദേശ് ഈതാ ജില്ല അനധികൃത ആയുധ നിർമാണശാല
ഉത്തർപ്രദേശിലെ ഈതാ ജില്ലയിൽ അനധികൃത ആയുധ നിർമാണശാല തകർത്തു

By

Published : May 29, 2020, 8:41 PM IST

ലഖ്‌നൗ:ഉത്തർപ്രദേശിലെ ഈതാ ജില്ലയിൽ അനധികൃത ആയുധ നിർമാണശാല തകർത്തു. രണ്ട് പിസ്റ്റളുകളും ഒരു റിവോൾവറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്. തോക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾക്കൊപ്പം നിരവധി അസംസ്കൃത വസ്തുക്കളും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. 307 ഐപിസി വകുപ്പിലെ സെക്ഷൻ 3/5/25 പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയൽ ഗ്രാമങ്ങളിൽ ആയുധങ്ങൾ വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പ്രതി പ്രദീപും സുഹൃത്തും കാർബണുകളും സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും നിർമ്മിക്കുന്നതിൽ നിപുണരാണെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details