ചെന്നൈ:ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഐഐടിയിലെ ഒരു വിഭാഗം വിദ്യാർഥികള്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. ഫാത്തിമയുടെ മരണത്തിനിടയാക്കിയ സാഹചര്യം ചർച്ച ചെയ്യാമെന്ന് ഐഐടി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികളും ഡീനും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. ഫാത്തിമയുടെ മരണം അന്വേഷിക്കാന്‍ ആഭ്യന്തരസമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫാത്തിമയുടെ മരണം : അന്വേഷിക്കാന്‍ ആഭ്യന്തര സമിതി; ഐഐടി വിദ്യാർഥികള്‍ സമരം അവസാനിപ്പിച്ചു
സമരം നടത്തിയ വിദ്യാര്‍ഥികളും ഡീനും തമ്മിൽ ചര്‍ച്ച നടത്തിയതിന് ശേഷമാണ് അനുകൂല പ്രഖ്യാപനമുണ്ടായത്. ഇതോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.
ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്ന് അധ്യാപകരെ ഐജി ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ, മിലിന്ദ്, ഹേമചന്ദ്രൻ എന്നിവരാണ് മതപരമായ വിവേചനം കാണിച്ചുവെന്ന ആരോപണം നേരിടുന്ന അധ്യാപകർ. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം വീണ്ടും ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത പരിഗണിക്കും.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. ഇന്നലെ ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ മൊഴിയെടുത്തിരുന്നെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവധിക്ക് വീട്ടിൽ പോയ വിദ്യാർഥികളെയടക്കം കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.