ബെംഗളൂരു: വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ ആപ്പുമായി ഐഐടി വിദ്യാര്‍ഥികള്‍. കര്‍ണാടകയിലെ ഐഐടി ദര്‍വാദിലെ വിദ്യാര്‍ഥികളാണ് വ്യാജവാര്‍ത്തകളെ പൂട്ടാന്‍ ആപ്പുമായെത്തിയിരിക്കുന്നത്. ഫെയ്‌ക്ക്‌വീഡെന്ന് പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത് വിദ്യാര്‍ഥിയായ അമന്‍ സിംഗാളും കൂട്ടുകാരുമാണ്. രണ്ട് മാസത്തിനകം തന്നെ ആപ്പ് പുറത്തിറക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍.
വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ ആപ്പുമായി ഐഐടി വിദ്യാര്‍ഥികള്‍ - വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ ആപ്പ്
ദര്‍വാദ് ഐഐടിയിലെ വിദ്യാര്‍ഥികളാണ് വ്യാജവാര്‍ത്തകളെ പൂട്ടാന്‍ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ട് മാസത്തിനകം ആപ്പ് പുറത്തിറക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ രമേഷ് പൊക്രിയാല്‍ നിഷാങ്ക് ട്വിറ്ററിലൂടെ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വ്യാജ ഓഡീയോകളും, വീഡിയോകളും മാത്രമല്ല സ്‌ക്രിപ്‌റ്റ് ഫോര്‍മാറ്റും ആപ്പ് വഴി കണ്ടെത്താന്‍ സാധിക്കും. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം തന്നെ വ്യാജമാണോ അല്ലയോയെന്ന് തിരിച്ചറിയാന്‍ ഫെയ്‌ക്ക്‌വീഡ് ആപ്പ് സഹായിക്കുന്നു. കൂടാതെ വാര്‍ത്ത വ്യാജമെങ്കില്‍ വാര്‍ത്തയെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങളും ആപ്പ് പങ്കുവെക്കുന്നതാണ്.