ഭുവനേശ്വർ: സമഗ്രമായ രീതിയിൽ ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനുള്ള ആധുനിക മാർഗവുമായി ഐഐടി ഭുവനേശ്വർ. ക്ലാസ് ടെസ്റ്റുകളും സെമസ്റ്റർ പരീക്ഷകളും ഉൾപ്പടെയുള്ള എല്ലാ തരത്തിലുള്ള പരീക്ഷകളും ഓൺലൈനായി നടത്താൻ കഴിയുന്ന അത്യാധുനികമായ പരീക്ഷാ മാതൃകയുടെ സാങ്കേതിക വിദ്യയാണ് ഐഐടി വികസിപ്പിരിക്കുന്നത്. നിലവിൽ ലഭ്യമായ വീബോക്സ് പോലുള്ള സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് പുതിയ പരീക്ഷാ രീതി. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തിവരുന്ന പരീക്ഷകളിലെ നിരവധി പരിമിതികളെ ഈ മാർഗത്തിലൂടെ മറികടക്കാനായെന്നും ഐഐടി അവകാശപ്പെടുന്നു.
ഓൺലൈൻ പരീക്ഷയിൽ അത്യാധുനിക രീതിയുമായി ഐഐടി ഭുവനേശ്വർ - ആർവി രാജ കുമാർ
ഒരു വെർച്വൽ പരീക്ഷാ ഹാളിൽ നിന്നു കൊണ്ട് സാധാരണ ഇൻവിജിലേറ്ററുകളുടെ സാന്നിധ്യത്തിൽ പരീക്ഷ നടത്താമെന്നതാണ് ഐഐടി ഭുവനേശ്വർ വികസിപ്പിച്ചെടുത്ത നൂതനവിദ്യ സാധ്യമാക്കുന്നത്
![ഓൺലൈൻ പരീക്ഷയിൽ അത്യാധുനിക രീതിയുമായി ഐഐടി ഭുവനേശ്വർ IIT-Bhubaneswar IIT-Bhubaneswar news IIT-Bhubaneswar latest news IIT-Bhubaneswar covi19 IIT-Bhubaneswar exam IIT-Bhubaneswar upcoming exams ഐഐടി-ഭുവനേശ്വർ ഓൺലൈൻ പരീക്ഷ അത്യാധുനിക രീതി ആർവി രാജ കുമാർ വെർച്വൽ പരീക്ഷാ ഹാൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7329705-217-7329705-1590320652060.jpg)
ചെറിയ പരീക്ഷകൾ മുതൽ കമ്പ്യൂട്ടറിലൂടെ നടത്തുന്ന വലിയ പരീക്ഷകൾ വരെ പുതിയ പരീക്ഷാ രീതി വഴി നടത്താൻ സാധിക്കുമെന്ന് ഐഐടി ഭുവനേശ്വർ ഡയറക്ടർ ആർവി രാജ കുമാർ പറഞ്ഞു. ഒരു വെർച്വൽ പരീക്ഷാ ഹാളിൽ നിന്നു കൊണ്ട് സാധാരണ ഇൻവിജിലേറ്ററുകളുടെ സാന്നിധ്യത്തിൽ പരീക്ഷ നടത്താമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഓൺലൈനിൽ ചോദ്യപേപ്പർ വിതരണം ചെയ്യും, ഉത്തരക്കടലാസും ഓൺലൈൻ വഴി തന്നെ സമർപ്പിക്കാം. ആവശ്യമെങ്കിൽ അവ പ്രിന്‍റെടുക്കാനുള്ള സൗകര്യവും ലഭ്യമാകും. മത്സരാർഥിക്ക് അഥവാ വിദ്യാർഥിക്ക് പരീക്ഷാ കേന്ദ്രത്തിലെത്താതെ വീട്ടിലിരുന്ന് പരീക്ഷയെഴുതാമെന്നതാണ് ഇതിന്‍റെ മേന്മ. 31 വിഷയങ്ങളിൽ 20 ഇൻവിജിലേറ്റർമാരെ നിയോഗിച്ചുകൊണ്ട് ഇതിനെ പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചതായി ഐഐടി പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 240 വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തതെന്നും അത് വിജയിച്ചതായും ഐഐടി ഭുവനേശ്വർ വ്യക്തമാക്കി.