ശ്രീനഗർ: ജമ്മു കശ്മീർ ഡിഐജി ദിൽബഗ് സിങ്ങ് അനധികൃത ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണവുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ബസന്ത് നാഥ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ബസന്ത് രഥിന്‍റെ പുസ്തക വിതരണ ക്യാമ്പയിനെതിരെ ദിൽബഗ് സിങ്ങിന്‍റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സരോരിലെ ഡെന്‍റൽ കോളജിന് സമീപം 50 കനാൽ ഭൂമി കൈവശം വച്ചിരിക്കുന്ന ദിൽബഗ് സിങ്ങ് താങ്കൾ തന്നെ അല്ലെ എന്നായിരുന്നു ബസന്ത് രഥിന്‍റെ ട്വീറ്റ്. അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും അംഗങ്ങളായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആരോപണത്തിനെതിരെ ദിൽബാഗ് സിങ്ങ് പ്രതികരിച്ചു.