ലഖ്‌നൗ: 24 അതിഥി തൊഴിലാളികൾ മരിക്കാനിടയായ ഔറയ്യ അപകടം നടന്ന സ്ഥലം കാൺപൂർ ഐ.ജി മോഹിത് അഗർവാൾ സന്ദർശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുലർച്ചെ 3.30നാണ് അപകടമുണ്ടായതെന്നും തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സ്വദേശികളാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഔറയ്യ അപകട സ്ഥലത്ത് കാൺപൂർ ഐജി സന്ദര്‍ശനം നടത്തി - കാൺപൂർ ഐ.ജി മോഹിത് അഗർവാൾ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശത്തെ തുടർന്നാണ് കാൺപൂർ ഐ.ജി മോഹിത് അഗർവാൾ സ്ഥലം സന്ദർശിച്ചത്
ഔറയ്യയിൽ സംഭവിച്ചത് നിരാശാകരമായ അപകടമാണെന്നും ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചെന്നും മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്‌തി പറഞ്ഞു. 22 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗുരുതരാവസ്ഥയിലുള്ള 15 പേരെ സൈഫായ് പിജിഐയിലേക്ക് മാറ്റിയെന്നും ചീഫ് മെഡിക്കൽ ഓഫീസർ അർച്ചന ശ്രീവാസ്‌തവ പറഞ്ഞു. അതേസമയം തൊഴിലാളികളുടെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുംഖം രേഖപ്പെടുത്തി. അതിഥി തൊഴിലാളികൾ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട വിഭാഗമാണെന്നും അവരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.