കേരളം

kerala

ETV Bharat / bharat

ഉള്ളി വേണോ..? പെട്രോൾ പമ്പിലേക്ക് വരിക - social media Onion trolls

സമ്മാനകൂപ്പണിലൂടെ സൗജന്യ ഉള്ളി വിതരണം നടത്തി ആന്ധ്രാപ്രദേശിലെ പെട്രോള്‍ പമ്പ്

If you Need onions buy petrol..  പെട്രോൾ പമ്പ് സമ്മാനകൂപ്പണ്‍  petrol pump  സൗജന്യ ഉള്ളി വിതരണം  ഉള്ളി വില  Onions price  social media Onion trolls  ഉള്ളി ട്രോളുകൾ
ഉള്ളി വേണോ പെട്രോൾ പമ്പിലേക്ക് വരിക

By

Published : Dec 11, 2019, 3:23 PM IST

Updated : Dec 12, 2019, 7:28 AM IST

ഉള്ളി വില ദിവസം തോറും കുത്തനെ കൂടുകയാണ്. ഈ അവസരം മുതലെടുത്ത് പെട്രോൾ വില്‍പനക്കൊപ്പം നറുക്കെടുപ്പിലൂടെ സൗജന്യമായി ഉള്ളി വിതരണം ചെയ്യുകയാണ് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ ഒരു പെട്രോൾ പമ്പ്.

ഉള്ളി വേണോ..? പെട്രോൾ പമ്പിലേക്ക് വരിക

വിജയികൾക്ക് സമ്മാനം കിലോക്കണക്കിന് ഉള്ളി

ഉള്ളി വില കുതിച്ചുയരുമ്പോൾ പരിസരപ്രദേശങ്ങളിലെ കുടുംബങ്ങളെല്ലാം റൈതു ബസാറിലേക്ക് ഒഴുകുകയാണ്. 200 രൂപ പെട്രോൾ വാങ്ങുന്നവർക്ക് ഒരു കിലോ ഉള്ളിയും 500 രൂപ പെട്രോൾ വാങ്ങുന്നവർക്ക് രണ്ട് കിലോ ഉള്ളിയും ലഭിക്കുന്നതിനുള്ള സമ്മാനകൂപ്പണുകളാണ് പെട്രോൾ പമ്പില്‍ നിന്നും വിതരണം ചെയ്യുന്നത്. ദിവസേനയുള്ള നറുക്കെടുപ്പില്‍ രണ്ട് പേര്‍ക്കാണ് ഉള്ളി സൗജന്യമായി നല്‍കുന്നത്.

അവസാന ദിവസം 25 കിലോ ഉള്ളി

നറുക്കെടുപ്പ് മത്സരം എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനമായി ഉള്ളി നല്‍കുന്നത്. വിദേശ യാത്ര, സ്വർണം, വെള്ളി, വാഹനങ്ങൾ, റഫ്രിജറേറ്ററുകൾ എന്നിവയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ സമ്മാനമായി നല്‍കാറുണ്ടായിരുന്നത്. ഉള്ളി വില ഉയര്‍ന്നതോടെയാണ് സമ്മാനങ്ങളുടെ ലിസ്റ്റില്‍ ഉള്ളിയും ഇടംപിടിച്ചത്. അവസാന ദിവസത്തെ ബംമ്പര്‍ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25 കിലോ ഉള്ളിയാണ് സമ്മാനം.

Last Updated : Dec 12, 2019, 7:28 AM IST

ABOUT THE AUTHOR

...view details