പാകിസ്ഥാനിലെ അബോട്ടാബാദില്‍ കയറി അൽ ഖ്വയ്ദ തലവനായിരുന്ന ബിന്‍ ലാദനെ അമേരിക്കക്ക് വധിക്കാമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് ആയിക്കൂടെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെയുളള ഇന്ത്യൻ വ്യോമാക്രണത്തിന് മറുപടിയായി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ജയ്റ്റ്ലിയുടെ പ്രസ്താവന.
അബോട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയും; ജയ്റ്റ്ലി - ബിൽ ലാദൻ
ഇന്ത്യാ പാകിസ്ഥാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് ജയ്റ്റ്ലിയുടെ പ്രസ്താവന.
പാകിസ്ഥാനിലെ അബോട്ടാബാദിലെത്തിയാണ് ഒളിവിൽ കഴിഞ്ഞിരുന്ന അൽഖ്വയ്ദ തലവൻ ബിന്‍ ലാദനെ അമേരിക്കൻ സൈന്യം വക വരുത്തിയത്. അമേരിക്കക്ക് ഇത്തരത്തിലൊരു നീക്കം നടത്താമെങ്കില്‍ ഇന്നത്ത ഇന്ത്യക്കും അത് സാധിക്കുമെന്ന് ജയ്റ്റ്ലി പറഞ്ഞു. മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യാ പാകിസ്ഥാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് ജയ്റ്റ്ലിയുടെ പ്രസ്താവന. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്കൊഴുകുന്ന നദികളെ യമുനയിലേക്ക് തിരിച്ചുവിട്ട നടപടിയെയും ജയ്റ്റ്ലി പ്രശംസിച്ചു
കഴിഞ്ഞ ദിവസമാണ് പുൽവാമ ഭീകരാക്രമണത്തിന് മറുപടിയുമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകർത്തത്. പാക് അധിനിവേശ കശ്മീരിനുമപ്പുറംരാജ്യാന്തര അതിർത്തി കടന്നായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇതിന് മറുപടിയായി പാകിസ്ഥാൻ ഇന്ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് തിരിച്ചടിക്ക് ശ്രമിച്ചിരുന്നു. ഇതിനിടെ പാകിസ്ഥാന്‍റെ എഫ്16യുദ്ധവിമാനം ഇന്ത്യ വെടിവച്ചിടുകയും ചെയ്തു