തെലങ്കാനയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നാരോപിച്ച് നടത്തുന്ന ഐടി റെയ്ഡിനെതിരെ ടിഡിപി പാര്‍ട്ടി ദേശീയ അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഒരു കേസ് ടിഡിപിക്കെതിരെ എടുത്താല്‍ പകരം നാല് കേസുകള്‍ നിങ്ങള്‍ക്കെതിരെ നല്‍കുമെന്നാണ് ടിആര്‍എസ് സര്‍ക്കാരിന് ചന്ദ്രബാബു നായിഡുവിന്‍റെ മുന്നറിയിപ്പ്. വിവരങ്ങള്‍ ചോര്‍ന്നെന്ന പേരില്‍ ഇനി റെയ്ഡ് നടത്തിയാല്‍ മൗനം പാലിക്കില്ലെന്നും ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിച്ചു.
ഐടി റെയ്ഡ്; തെലങ്കാന സര്‍ക്കാരിനെതിരെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
പ്രധാനമന്ത്രി നരേന്ദ്രമോദി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈ. എസ്. ജഗന്‍മോഹന്‍ റെഢി തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ദുര്‍വിനിയോഗം ചെയ്യാന്‍ ടിആര്‍എസ് സര്‍ക്കാര്‍ ടിഡിപിയുടെ വിവരങ്ങള്‍ ചോര്‍ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസിന് കൈമാറിയെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ദുര്‍വിനിയോഗം ചെയ്യാന്‍ ടിആര്‍എസ് സര്‍ക്കാര്‍ ടിഡിപിയുടെ വിവരങ്ങള്‍ ചോര്‍ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസിന് കൈമാറിയെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈ. എസ്. ജഗന്‍മോഹന്‍ റെഡ്ഢി തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയാണ്. വിവരങ്ങള്‍ ചോര്‍ന്നെന്നാരോപിച്ച് ടിഡിപിക്ക് ഐടി സേവനങ്ങള്‍ നല്‍കുന്ന കമ്പനിക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.
അതേസമയം, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി ടിഡിപിക്കായി വികസിപ്പിച്ച സേവാമിത്രാ ആപ്പിനായി ഉപയോഗിച്ചെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജാനര്‍ പറഞ്ഞു.പൊലീസിന്‍റെ നിഗമന പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്ന് ടിഡിപി വിരുദ്ധരുടെ പേരുകള്‍ നീക്കം ചെയ്യാനായി വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായും വെളിപ്പെടുത്തി. സംഭവത്തില്‍ പ്രതികളുടെ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ വെറുതേ വിടില്ലെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്നും പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജാനര്‍ പറഞ്ഞു.