ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമെന്ന് സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ മതേതരത്വത്തിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്ന് ദിഗ്‌വിജയ സിങ്. രാജ്യത്തെ മുസ്‌ലീം സമൂഹം ഭയത്തോടെയാണ് ജീവിക്കുന്നതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ സിങ് പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും ഈ വൈവിധ്യത്തെ തകര്‍ക്കുകയാണ് പ്രധാനമന്ത്രിയും അമിത് ഷായുമെന്ന് അദ്ദേഹം ഭോപ്പലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന്‍റെ അന്ത്യമാകുമെന്ന് ദിഗ്‌വിജയ സിങ് - സുപ്രീം കോടതി അംഗീകരിച്ചാല്‍ മതേതരത്വത്തിന്‍റെ അന്ത്യം
നിയമം ഭരണഘടനാപരമെന്ന് സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ മതേതരത്വത്തിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്ന് ദിഗ്‌വിജയ സിങ്.

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചാല്‍ മതേതരത്വത്തിന്‍റെ അന്ത്യമായിരിക്കുമെന്ന് ദിഗ്‌വിജയ സിങ്
താന്‍ ഒരു മുസ്‌ലീം അനുകൂലിയോ ഹിന്ദു അനുകൂലിയോ അല്ലെന്നും താന്‍ രാജ്യത്തെ അനുകൂലിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വ്യവസ്ഥയിലും പൊലീസിലും മുസ്‌ലിങ്ങള്‍ നിരാശരാണെന്നും നീതിന്യായ വ്യവസ്ഥയില്‍ മാത്രമാണ് അവരുടെ പ്രതീക്ഷയാണെന്നും രാജ്യസഭാ എം.പിയായ കൂടിയായ ദിഗ്‌വിജയ സിങ് വ്യക്തമാക്കി. സി.എ.എ ഭരണഘടനാവിരുദ്ധമാക്കിയുള്ള സുപ്രീം കോടതി വിധിക്കായി മുസ്‌ലീം സമൂഹം കാത്തിരിക്കുകയാണെന്നും ദിഗ്‌വിജയ സിങ് വ്യക്തമാക്കി.