പൗരത്വ ഭേദഗതി നിയമം ആര്‍ക്ക് വേണ്ടി: പി.ചിദംബരം - Former Finance Minister P Chidambaram
പൗരത്വ ഭേദഗതി നിയമം ആരേയും ബാധിക്കില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കിയതെന്ന് ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരം രംഗത്ത്. പൗരത്വ ഭേദഗതി നിയമം ആരേയും ബാധിക്കില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ഈ നിയമം പാസാക്കിയതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. സിഎഎ ന്യൂനപക്ഷത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. സിഎഎ ആരെയും ബാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയത്? എല്ലാ ന്യൂനപക്ഷങ്ങൾക്കും പ്രയോജനപ്പെടുത്താനായാണ് സിഎഎ പാസാക്കിയതെങ്കില്‍, ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ നിന്ന് മുസ്ലീംകളെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ചോദിച്ചു.