കേരളം

kerala

ETV Bharat / bharat

ഹെൽമറ്റ് ധരിച്ചാൽ ജനങ്ങൾ തന്നെ തിരിച്ചറിയില്ല; വി. നാരായണസ്വാമി - പുതുച്ചേരി

പ്രചാരണ റാലിയിൽ ഹെൽമറ്റ് ധരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് വോട്ടഭ്യർഥന നടത്തുന്നയാളെ തിരിച്ചറിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് നാരായണസ്വാമി കിരൺ ബേദിയുടെ പോസ്റ്റിനെതിരെ പ്രതികരിച്ചത്.

ഹെൽമറ്റ് ധരിച്ചാൽ ജനങ്ങൾ തന്നെ തിരിച്ചറിയില്ല; വി. നാരായണസ്വാമി

By

Published : Oct 21, 2019, 8:52 AM IST

പുതുച്ചേരി: കിരൺ ബേദിയുടെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട പോസ്റ്റിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. മോട്ടോർ ബൈക്കിൽ പ്രചാരണം നടത്തുമ്പോൾ ഹെൽമറ്റ് ധരിക്കുകയാണെങ്കിൽ വോട്ടഭ്യർഥന നടത്തുന്നയാളെ ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ കഴിയില്ലെന്നും നാരായണസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് മാസങ്ങൾക്ക് മുമ്പ് നഗരം ചുറ്റുമ്പോൾ കിരൺ ബേദി ഹെൽമറ്റ് ധരിക്കാറില്ലായിരുന്നു എന്നും നാരായണ സ്വാമി പറഞ്ഞു.
ഹൈക്കോടതി വിധിയും സുപ്രീം കോടതി വിധിയും അവർക്കും ബാധകമാണ്. ഒരാൾ ബേദിക്കെതിരെ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. സ്വയം നിയമങ്ങൾ പാലിക്കാതെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ അവർക്ക് സാധിക്കില്ലെന്നും നാരായണസ്വാമി കൂട്ടിച്ചേർത്തു.
ഏപ്രിൽ 30 ന് വന്ന സുപ്രീം കോടതി ഉത്തരവിൽ ഔദ്യോഗിക ആശയവിനിമയത്തിനായി ഗവർണർ ഉൾപ്പെടെയുള്ള അധികാരികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കിരൺ ബേദിയുടെ ട്വീറ്റും ചിത്രവും ഞാൻ കണ്ടിരുന്നു. ഇത് സുപ്രീം കോടതി വിധിക്കെതിരാണ്. അവർ കോടതി നടപടികൾ നേരിടണമെന്നും നാരായണസ്വാമി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details