ശ്രീനഗർ: പുൽവാമയിൽ നിന്ന് കുഴിബോംബുകൾ (ഐഇഡി) സുരക്ഷാ സേന കണ്ടെടുത്തു. തുജാൻ ഗ്രാമത്തിന് സമീപം സുരക്ഷാസേനയുടെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന വഴിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
പുൽവാമയിൽ നിന്ന് കുഴിബോംബുകൾ കണ്ടെടുത്തു - കുഴിബോംബുകൾ
തുജാൻ ഗ്രാമത്തിന് സമീപം സുരക്ഷാസേനയുടെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന വഴിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.

പുൽവാമയിൽ നിന്ന് കുഴിബോംബുകൾ (ഐഇഡി) കണ്ടെടുത്തു
പ്രദേശത്ത് സുരക്ഷ കർശനമാക്കി. സ്നിഫർ നായകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സഹായത്തോടെ റോഡുകളിലും ഹൈവേകളിലും സുരക്ഷ കർശനമാക്കി. നേരത്തെ ബാരാമുള്ളയിലെ പട്ടാൻ പ്രദേശത്തുനിന്നും ഇത്തരത്തിൽ കുഴി ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു.