റിപ്പബ്ലിക്ക് ദിനത്തില്‍ ഇംഫാലില്‍ നിന്നും ബോബ് കണ്ടെത്തി - ഇംഫാല്‍ നദി വാർത്ത
വിഘടനവാദി സംഘടനയായ പ്രീപാക്കിലെ അംഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോംബ് കണ്ടെത്തിയത്
![റിപ്പബ്ലിക്ക് ദിനത്തില്‍ ഇംഫാലില്‍ നിന്നും ബോബ് കണ്ടെത്തി IED found News Imphal River PREPAK News ഐഇഡി കണ്ടെത്തി വാർത്ത ഇംഫാല്‍ നദി വാർത്ത പ്രീപാക്ക് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5853565-988-5853565-1580061300593.jpg)
ബോംബ് സ്‌ക്വാഡ്
ഇംഫാല്‍:റിപ്പബ്ലിക്ക് ദിനത്തില്‍ മണിപ്പൂരില്‍ നിന്നും ഐഇഡി ബോംബ് കണ്ടെത്തി. വിഘടനവാദി സംഘടനയായ പ്രീപാക്കിലെ അംഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ നഗരത്തില്‍ നദീ തീരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് സ്‌ഫോടക വസ്‌തു ബോംബ് സ്‌ക്വാഡിന്‍റെ സഹായത്തോടെ പടിഞ്ഞാറന്‍ ഇംഫാലിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിർവ്വീര്യമാക്കി. 71-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്‌ക്കരിച്ച മണിപ്പൂരിലെ നിരവധി വിഘടനവാദി സംഘടനകളില്‍ ഒന്നാണ് പ്രീപാക്ക്.