തീവ്രവാദികൾ സ്ഥാപിച്ച സ്ഫോടകവസ്തു സുരക്ഷാ സേന നിര്‍വീര്യമാക്കി - Kashmir's Kulgam
ശരത് ഗ്രാമത്തിൽ പൊലീസും രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് നടത്തി തെരച്ചിലില്‍ സംശയാസ്പദമായ നിലയില്‍ വസ്തു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
തീവ്രവാദികൾ സ്ഥാപിച്ച സ്ഫോടകവസ്തു സുരക്ഷാ സേന നിര്‍വീര്യമാക്കി
ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ സ്ഥാപിച്ച സ്ഫോടകവസ്തു (ഐഇഡി) സുരക്ഷാ സേന വെള്ളിയാഴ്ച നിർവീര്യമാക്കി. ശരത് ഗ്രാമത്തിൽ പൊലീസും രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് നടത്തി തെരച്ചിലില്‍ സംശയാസ്പദമായ നിലയില്‍ വസ്തു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. വിഐപികളുടെയും സുക്ഷാ സേനയുടേയും വാഹനങ്ങള്‍ ലക്ഷ്യമിട്ട് ഹൈവേകളില്‍ തീവ്രവാദികള്‍ ഐഇഡികള്‍ സ്ഥാപിക്കുന്നുണ്ട്.