പുല്‍വാമ സ്ഫോടന ശ്രമം; കാര്‍ ഉടമയെ തിരിച്ചറിഞ്ഞു - പുൽവാമ
ഹിദായത്തുള്ള മാലിക്ക് എന്നയാളുടെ കാറാണ് സ്ഫോടക വസ്‌തുക്കൾ (ഐഇഡി) നിറച്ച നിലയില്‍ കണ്ടെത്തിയത്
പുല്‍വാമ ബോംബ് സ്ഫോടന ശ്രമം; കാര്‍ ഉടമയെ തിരിച്ചറിഞ്ഞു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുൽവാമയിൽ കാർ ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ച സംഭവത്തില്‍ കാര്‍ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ഹിദായത്തുള്ള മാലിക്ക് എന്നയാളുടെ കാറാണ് സ്ഫോടക വസ്‌തുക്കൾ (ഐഇഡി) നിറച്ച നിലയില്‍ പുല്‍വാമയില്‍ കണ്ടെത്തിയത്. ഷോപിയാൻ നിവാസിയായ ഇയാൾ കഴിഞ്ഞ വർഷമാണ് ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്നത്.