ഇന്നത്തെ കാലത്ത് ഗാന്ധിയൻ ആശയങ്ങൾക്കുള്ള പ്രസക്തി എന്താണ്?
ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കാൻ പ്രയാസമുള്ള ഒരു അവസ്ഥയിലാണ് നമ്മുടെ രാജ്യം നിൽക്കുന്നത്. ശരിയായ ദിശകളെക്കുറിച്ച് വ്യക്തതയില്ലാത്ത ആളുകൾ മറ്റുള്ളവരെ നയിക്കുന്നു. പക്ഷേ നമ്മുടെ രാജ്യത്തിന് നേരായ ദിശയിൽ സഞ്ചരിക്കാൻ പാകമായ ഒരു പാത ഇന്നും അവശേഷിക്കുന്നു. അതാണ് ഗാന്ധിജിയുടെ പാത. ഈ ജനതയ്ക്ക് ഗാന്ധിജിയുടെ കാഴ്‌ചപ്പാടിൽ വിശ്വാസമുണ്ട്. അദ്ദേഹത്തിന്‍റെ പാതയിലൂടെ നടക്കുകയും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്‌ത്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് തീർച്ചയായും രാജ്യത്തിന് പുതിയ ദർശനം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഗാന്ധിയൻ ആശയങ്ങൾ; അന്നും ഇന്നും
അടുത്തിടെ നടന്ന 'വീർ സവർക്കർ' വിവാദത്തെക്കുറിച്ചും ശിവസേന മേധാവി ഉദ്ദവ് താക്കറെയുടെ പരാമർശത്തെക്കുറിച്ചും നിങ്ങളുടെ അഭിപ്രായം എന്താണ്?
ഈ രാജ്യത്ത് ആരും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. "ജയ് ശ്രീ റാം" എന്ന് മന്ത്രിക്കുന്നില്ലെങ്കിൽ രാജ്യം വിടാൻ ആവശ്യപ്പെടുന്നവരാണ് ഇന്നിവിടെയുള്ളത്. താക്കറെയും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. സവർക്കറിന് സ്വന്തമായി ദർശനങ്ങൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പഠനങ്ങൾ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. തന്നെ എതിർത്തവരുടെ മേൽ അദ്ദേഹം ആധിപത്യം സ്ഥാപിച്ചു. പലരേയും ഇല്ലാതാക്കി. ഗാന്ധിജിയോടും അദ്ദേഹം അത് ആവർത്തിച്ചു.
ഒരു വശത്ത് ഗാന്ധിജിയെ വിമർശിക്കുകയും മറുവശത്ത് അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്യുന്ന ഇരട്ട മുഖമുള്ള അധികാരകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
മുഖംമൂടി ധരിക്കുന്നത് കൊണ്ട് യഥാർഥ മുഖത്തെ മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഗാന്ധിയൻ ഭാഷ സംസാരിക്കുന്ന അത്തരം ആളുകൾ അവരുടെ യഥാർഥ മുഖം മറന്നിട്ടുണ്ടാവും. സമൂഹത്തിന് അവരുടെ യഥാർഥ മുഖങ്ങൾ അറിയാം. അതിനാൽ അതിനെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ട കാര്യമില്ല. തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ആദ്യം മുതൽ തന്നെ പ്രതിഷേധിക്കണം. ഇതിനായി പേനയോ മൈക്കോ കൈവശം വച്ചിരിക്കുന്ന ഒരു പത്രപ്രവർത്തകൻ തന്‍റെ ജോലി സത്യസന്ധതയോടെ ചെയ്യണം. ഇതിന് സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ തീർച്ചയായും സാധിക്കും.