കേരളം

kerala

ETV Bharat / bharat

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു - ഹൈദരാബാദ് വാര്‍ത്ത

തെലങ്കാന ഷംഷാബാദിലെ സിദ്ദുലഗുട്ടയിലെ മൈസമ്മ ക്ഷേത്ര റോഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

burnt woman dead body  burnt woman dead body in Hyderabad  മൃതദേഹം തിരിച്ചറിഞ്ഞു  കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു  ഹൈദരാബാദ് വാര്‍ത്ത  ഹൈദരാബാദില്‍ കത്തിക്കരിഞ്ഞ മൃതദേഹം
മൃതദേഹം തിരിച്ചറിഞ്ഞു

By

Published : Nov 30, 2019, 6:19 PM IST

ഹൈദരാബാദ്: ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കവിത ഭായി (35) എന്ന യുവതിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപ്പർ ധൂൾപേട്ടിലെ ബാബ ബോലക്‌ ദാസ് നഗർ സ്വദേശി സന്തോഷ് സിംഗിന്‍റെ ഭാര്യയാണ് കവിത. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷംഷാബാദ് ഡിസിപി പറഞ്ഞു. യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു.

തെലങ്കാനയിലെ സിദ്ദുലഗുട്ടയിലെ മൈസമ്മ ക്ഷേത്ര റോഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരില്‍ ചിലര്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ABOUT THE AUTHOR

...view details