കൊല്‍ക്കത്ത: സുപ്രീംകോടതിയുടെ അയോധ്യ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീരുമാനത്തെ കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിക്കണമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പുനപരിശോധനാ ഹര്‍ജി സമർപ്പിക്കുന്നത് മുസ്ലീം സംഘടനകളുടെ അവകാശമാണ്. അവർക്ക് അവസരമുണ്ട്. എന്നാൽ ഈ വിഷയം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. അതിനാൽ ഇതിനെക്കുറിച്ച് ചിന്തിക്കാൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. വിധി ഇരു പാർട്ടികളും അംഗീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യ വിധിക്കെതിരെ പുനപരിശോധന ഹര്‍ജികള്‍; കൂടുതല്‍ ആലോചനകള്‍ വേണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ - Sri Sri Ravi Shankar latest news
അയോധ്യ വിഷയം പരിഹരിച്ചു കഴിഞ്ഞു. ഇരു പാര്‍ട്ടികളും വിധി അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുന്നവര്‍ ഇതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
അയോധ്യ വിധി
അയോധ്യ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജംയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് (ജെ.യു.എച്ച്) തലവൻ മൗലാന സയ്യിദ് അർഷാദ് മദാനി നേരത്തെ അറിയിച്ചിരുന്നു. സഹാറൻപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സുപ്രീംകോടതിയുടെ വിധി പലർക്കും മനസ്സിലാകാത്തതാണെന്നും മദാനി പറഞ്ഞിരുന്നു.