കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിന്‍; ഐസിഎംആര്‍ അന്താരാഷ്ട്ര സിമ്പോസിയം ഇന്ന് - vaccines against COVID-19

ചടങ്ങിൽ യുഎസ്എയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റീവ് ഡിസീസസ് ഡയറക്ടർ ഡോ ആന്‍റണി ഫൗസി 'മഹാമാരിയെ നേരിടുക" എന്ന വിഷയം അവതിരിപ്പിക്കും

Indian Council of Medical Research  ICMR  COVID-19 Pandemic  vaccines against COVID-19  കൊവിഡിനെതിരായ വാക്‌സിനുകളെക്കുറിച്ച് പഠിക്കാന്‍ ഐസിഎംആര്‍ അന്താരാഷ്ട്ര സിമ്പോസിയം നടത്തും
കൊവിഡിനെതിരായ വാക്‌സിനുകളെക്കുറിച്ച് പഠിക്കാന്‍ ഐസിഎംആര്‍ അന്താരാഷ്ട്ര സിമ്പോസിയം നടത്തും

By

Published : Jul 30, 2020, 7:28 AM IST

ന്യൂഡല്‍ഹി:കൊവിഡ് 19നെതിരായ വാക്‌സിനുകളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) അന്താരാഷ്‌ട്ര സിമ്പോസിയം ഇന്ന്. പ്രമുഖ ആരോഗ്യ വിദഗ്‌ദരും ശാസ്ത്രജ്ഞരും പങ്കെടുക്കും. ചടങ്ങിൽ യുഎസ്എയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റീവ് ഡിസീസസ് ഡയറക്ടർ ഡോ ആന്‍റണി ഫൗസി 'മഹാമാരിയെ നേരിടുക" എന്ന വിഷയം അവതിരിപ്പിക്കും.

യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും ഹ്യൂമൻ ജനിറ്റിക്‌സ്‌ പ്രൊഫസറുമായ പ്രൊഫ. അഡ്രിയാൻ ഹിൽ, അമേരിക്കയിലെ എമോറി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിൻ, എമോറി വാക്‌സിന്‍ സെന്‍റര്‍ പ്രൊഫസറും അസോസിയേറ്റ് ഡയറക്ടറുമായ പ്രൊഫ. വാള്‍ട്ടര്‍ ഓറിയെന്‍സ്റ്റിന്‍ വാക്‌സിൻ വികസനം, മഹാമാരി ഉയര്‍ന്ന് വന്ന സാഹചര്യം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യും.

ABOUT THE AUTHOR

...view details