ന്യൂഡല്‍ഹി:ഭാരത് ബയോടെക്കിന്‍റെ കൊവിഡ് വാക്സിനായ കൊവാക്സിന്‍ സുരക്ഷിതമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വാക്സിന്‍ അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഐസിഎംആർ ഇക്കാര്യം അറിയിച്ചത്.
കൊവാക്സിൻ സുരക്ഷിതമെന്ന് ഐസിഎംആർ - ഐസിഎംആർ
ഭാരത് ബയോടെക്കിന്‍റെ കൊവിഡ് വാക്സിനായ കൊവാക്സിന്‍ സുരക്ഷിതമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ)
കൊവാക്സിൻ സുരക്ഷിതമെന്ന് ഐസിഎംആർ
ക്ലിനിക്കൽ പഠനങ്ങളിലൂടെയും വിവിധ ഘട്ടങ്ങളിലുള്ള ക്ലിനിക്കൽ ട്രയലുകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിന്‍ സുരക്ഷിതമാണെന്ന് ഐസിഎംആർ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിൻ.