കേരളം

kerala

ETV Bharat / bharat

കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 17 ദിവസത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കാം - asymptomatic COVID patients can return to work after 17 days

ഐസിഎംആര്‍ നിര്‍ദേശങ്ങളനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ 17 ദിവസത്തെ ഐസൊലേഷന് ശേഷം ജോലിയില്‍ പ്രവേശിക്കാം. ആ കാലയളവില്‍ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

ഐസിഎംആര്‍  കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 17 ദിവസത്തിനു ശേഷം ജോലിയില്‍ പ്രവേശിക്കാം  ICMR  കൊവിഡ് 19  asymptomatic COVID patients can return to work after 17 days  COVID 19
കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 17 ദിവസത്തിനു ശേഷം ജോലിയില്‍ പ്രവേശിക്കാമെന്ന് ഐസിഎംആര്‍

By

Published : Jul 24, 2020, 5:39 PM IST

ഹൈദരാബാദ്: തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന 40 വയസുകാരന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. പക്ഷെ അദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ആരില്‍ നിന്നാണ് ഈ രോഗം പകര്‍ന്നത് എന്ന കാര്യം പോലും അറിയില്ല. മറ്റു പലര്‍ക്കുമൊപ്പം സമീപത്തുള്ള ഒരു ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിനും പരിശോധന നടത്തിയത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മരുന്നുകള്‍ ഉപയോഗിക്കുന്നു. ചെറിയ പനിയോ ചുമയോ പോലുള്ള ലക്ഷണങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നുവെങ്കിലും 7 ദിവസത്തിനുള്ളില്‍ ആ ലക്ഷണങ്ങള്‍ കുറയുകയും 17 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതാവുകയും ചെയ്‌തു. എന്നിരുന്നാലും നാലാഴ്‌ചക്ക് ശേഷവും കടയുടമ അയാളെ ജോലിയില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ഒരു മാസമായി ജോലിക്ക് ഹാജരാകാത്തതിനാല്‍ ശമ്പളവും കൊടുത്തിട്ടില്ല. ചെലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ കുടുംബം ആകെ വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമാനമായി വീട്ടു വേല ചെയ്യുന്ന 32 കാരിക്കും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. അപ്പാര്‍ട്ട്‌മെന്‍റ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് എല്ലാവര്‍ക്കും പരിശോധന നടത്തുന്ന പ്രക്രിയയുടെ ഭാഗമായാണ് അവര്‍ക്കും പരിശോധന നടത്തിയതും രോഗമുണ്ടെന്ന് കണ്ടെത്തിയതും. പക്ഷെ സ്‌ത്രീക്ക് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നിരുന്നാലും ജി.എച്ച്.എം.സി ജീവനക്കാര്‍ നല്‍കിയ മരുന്നുകള്‍ എല്ലാം അവര്‍ ഉപയോഗിച്ചു. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ 10 ദിവസങ്ങള്‍ കഴിഞ്ഞുപോയി. എന്നാല്‍ അടുത്ത രണ്ടാഴ്‌ച കൂടി താന്‍ ജോലി ചെയ്‌തിരുന്ന അപ്പാര്‍ട്ട്‌മെന്‍റ് കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ സ്‌ത്രീക്ക് അനുവാദം ലഭിച്ചിരുന്നില്ല. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങിയതാണ് സ്‌ത്രീയുടെ കുടുംബം. നിലവിലുള്ള സാഹചര്യം മൂലം ഭര്‍ത്താവിന് വരുമാനമൊന്നുമില്ല. ഇരുവര്‍ക്കും ജോലിയില്ലാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആ കുടുംബത്തെ ശ്വാസം മുട്ടിക്കുകയാണ്.

ജീവനക്കാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗക്കാരേയും കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിരിക്കുന്നു. രോഗമുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ആഴ്‌ചകളോളം ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുന്നു. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ മിക്ക ആളുകളും ഒരു മാസത്തില്‍ കൂടുതലാണ് വീടുകളില്‍ തന്നെ കഴിയുന്നത്. നിത്യ ജീവിതത്തിനു മേല്‍ ഗുരുതരമായ ആഘാതമാണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്. ആഴ്‌ചകളോളം തൊഴിലില്ലാതെയാകുന്നതോടെ കൂലിവേലക്കാരും ദൈനം ദിന കൂലിപ്പണിക്കാരും എല്ലാം തന്നെ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ജീവനക്കാരെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയുകയില്ല എന്ന് മിക്ക തൊഴില്‍ ദായകരും പറയുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആശങ്കയിലാണ് എല്ലാ വിഭാഗം ആളുകളും.

പ്രമുഖ ജനറല്‍ ഫിസിഷ്യനായ ഡോ എം വി റാവു കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കി കൊണ്ട് പറഞ്ഞത് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐ.സി.എം .ആര്‍) മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ രോഗം സ്ഥിരീകരിക്കപ്പെട്ട ആളുകള്‍ക്ക് 17 ദിവസങ്ങള്‍ക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാം എന്നാണ്. ഈ നിശ്ചിത കാലയളവിനു ശേഷം വീണ്ടും ഒരു പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് പോലും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

10+7ദിവസങ്ങള്‍ മാത്രം ഐസൊലേഷന്‍

  • സാധാരണ ഉണ്ടാകുന്ന 85 ശതമാനം കേസുകളിലും ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കുന്നില്ല. ഈ രോഗികള്‍ അറിയാതെ തന്നെ അവര്‍ക്ക് വൈറസ് ബാധിക്കുകയും കുറച്ച് കഴിയുമ്പോള്‍ വിട്ടു മാറുകയും ചെയ്യുന്നു.
  • ഇങ്ങനെ രോഗം സ്ഥിരീകരിക്കുന്ന ആളുകള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നതാണ് നല്ലത്. അവര്‍ക്ക് വീട്ടില്‍ വേറെ മുറിയോ, ശുചി മുറിയോ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ താമസിക്കാവുന്നതാണ്.
  • ഇങ്ങനെ രോഗം സ്ഥിരീകരിക്കപ്പെടുന്ന വിഭാഗത്തില്‍പെട്ട വ്യക്തികള്‍ 10 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്. അതിനു ശേഷം പനിയോ ചുമയോ ജലദോഷമോ കടുത്ത ക്ഷീണമോ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സ്വയം നിരീക്ഷിക്കുന്നതിനായി അവര്‍ വീണ്ടും 7 ദിവസം കൂടി അങ്ങനെ തന്നെ കഴിയണം.
  • നിശ്ചിത കാലയളവിനു ശേഷം ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല എങ്കില്‍ അവര്‍ കൊറോണ വൈറസില്‍ നിന്നും മുക്തമായി എന്ന് കണക്കാക്കപ്പെടും.
  • ഇതിനര്‍ത്ഥം 17 ദിവസങ്ങള്‍ക്ക് ശേഷം ഒരാള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാം എന്നാണ്.

നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചെയ്യേണ്ടത്

  • നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി. പക്ഷെ ഒരു ഡോക്‌ടറുടെ ചികില്‍സയിലായിരിക്കണം
  • രോഗബാധ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ആളുകള്‍ ആദ്യത്തെ 10 ദിവസം നിരീക്ഷണത്തില്‍ കഴിയണം. അവസാനത്തെ 3 ദിവസങ്ങളില്‍ പനി ഒന്നും ഇല്ലെങ്കിലും അവര്‍ വീണ്ടും 7 ദിവസം കൂടി നിരീക്ഷണത്തില്‍ വീടുകളില്‍ തന്നെ കഴിയേണ്ടതായിട്ടുണ്ട്.
  • അവസാനത്തെ 10 ദിവസം ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല എങ്കില്‍ അവര്‍ക്ക് 17 ദിവസങ്ങള്‍ക്ക് ശേഷം തങ്ങളുടെ ജോലിയില്‍ തിരികെ പ്രവേശിക്കുവാന്‍ കഴിയുന്നതാണ്.
  • എന്നാല്‍ ഈ സമയത്ത് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പതിവ് പോലെ ഐസൊലേഷന്‍ തുടരണം. ജോലി പുനരാരംഭിക്കുന്ന കാര്യത്തിലും ഇതേ നിയമങ്ങള്‍ തന്നെയാണ് ബാധകം.
  • ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയമാവുകയും ചെയ്‌തവര്‍ ആശുപത്രിയില്‍ നിന്നും വിട്ടയച്ച ശേഷം വീണ്ടും ഒരാഴ്‌ച കൂടി നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ആ സമയത്ത് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ലെങ്കില്‍ അവര്‍ക്ക് അവരുടെ പതിവ് ജീവിതം ആരംഭിക്കാവുന്നതാണ്. അതല്ല, ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നു എങ്കില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഡോക്‌ടറെ കണ്ട് ചികിത്സ തേടി രോഗവിമുക്തി ഉറപ്പാക്കേണ്ടതാണ്.

ABOUT THE AUTHOR

...view details