ഐസിഎംആർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി - കൊറോണ വൈറസ്
കൊവിഡ് പരിശോധനക്കായുള്ള സമഗ്രമായ പരിശോധനയായ ട്രൂനാറ്റിനായുള്ള പുതുക്കിയ മാർഗനിർദേശങ്ങളാണ് ഐസിഎംആർ പുറത്തിറക്കിയത്.
![ഐസിഎംആർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി New Delhi Indian Council of Medical Research ICMR TrueNat COVID-19 revised guidelines ICMR data ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ന്യൂഡൽഹി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ട്രൂനാറ്റ് കൊവിഡ് പരിശോധന കൊവിഡ് കൊറോണ വൈറസ് ആർഎൻഎ ഡിപ്പൻഡന്‍റ് ആർഎൻഎ പോളിമറൈസ് പരിശേധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7272366-402-7272366-1589956492168.jpg)
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കൊവിഡ് പരിശോധനക്കായുള്ള സമഗ്രമായ പരിശോധനയായ ട്രൂനാറ്റിനായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതുതായി പ്രസിദ്ധീകരിച്ച സർക്കുലറിൽ പരിശോധനക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്നു. കൊവിഡ് സംശയിക്കുന്നവരുടെ എല്ലാ സാമ്പിളുകൾ ആദ്യം പരിശോധിക്കുകയും തുടർന്ന് ആർഎൻഎ ഡിപ്പൻഡന്‍റ് ആർഎൻഎ പോളിമറൈസ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ പരിശോധനയിൽ ഫലം നെഗറ്റീവ് ആയാൽ തുടർ പരിശോധനകൾ ആവശ്യമില്ലെന്നും സർക്കുലറിൽ പറയുന്നു.