കേരളം

kerala

ETV Bharat / bharat

രാജ്യത്തെ 87 സ്വകാര്യ ലാബുകള്‍ക്ക് കൊവിഡ്-19 പരിശോധനക്ക് അനുമതി: ഐ.സി.എം.ആര്‍ - laboratories

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് അനുമതി നല്‍കിയത്. രോഗം പടര്‍ന്ന് പിടിക്കുന്ന മഹാരാഷ്ട്രയില്‍ 20 സ്വകാര്യ ലാബുകള്‍ക്കാണ് പരിശോധന നടത്താന്‍ അനുമതി.

സ്വകാര്യ ലാബുകള്‍  കൊവിഡ്-19  പരിശോധന  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്  ICMR  private laboratories  laboratories  COVID-19
രാജ്യത്തെ 87 സ്വകാര്യ ലാബുകള്‍ക്ക് കൊവിഡ്-19 പരിശോധനക്ക് അനുമതി: ഐ.സി.എം.ആര്‍

By

Published : Apr 22, 2020, 9:04 AM IST

ന്യൂഡല്‍ഹി:രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 87 സ്വകാര്യ ലാബോറട്ടറികള്‍ക്ക് കൂടി കൊവിഡ്-19 പരിശോധനക്ക് അനുമതി നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് . രോഗം പടര്‍ന്ന് പിടിക്കുന്ന മഹാരാഷ്ട്രയില്‍ 20 സ്വകാര്യ ലാബുകള്‍ക്കാണ് പരിശോധന നടത്താന്‍ അനുമതി നല്‍കിയത്. തെലങ്കാനയില്‍ 12 ലാബുകള്‍ക്കും അനുമതി നല്‍കി.

ഡല്‍ഹി (11), തമിഴ്നാട് (10), ഹരിയാന (7), പശ്ചമി ബംഗാള്‍ (6), കര്‍ണ്ണാടക (5), ഗുജറാത്ത് (4), കേരളം, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ (2 വീതം), ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ (1 വീതം) ലാബുകള്‍ക്കും അനുമതിയുണ്ട്. ചൊവ്വാഴ്ച 4,47,812 സാമ്പിളുകളാണ് പരിശോധനക്കായി എത്തിയത്. ഇതില്‍ 4,62,621 എണ്ണത്തിന്‍റെ ഫലം കൈമാറി. ബുധനാഴ്ച ഒന്‍പത് മണിക്ക് മുന്‍പായി 26,943 ഫലം കൂടി കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details