കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ കൊറോണ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ ഐസിഎംആര്‍

ഇന്ത്യയില്‍ വ്യാപിക്കുന്ന വൈറസിന് 0.2 മുതല്‍ 0.9 ശമാനം പരിവര്‍ത്തനം സംഭവിച്ചതായി കണ്ടെത്തല്‍

icmr  coronavirus strain  ഇന്ത്യയില്‍ കൊറോണ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ ഐസിഎംആര്‍  ഐസിഎംആര്‍
ഇന്ത്യയില്‍ കൊറോണ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ ഐസിഎംആര്‍

By

Published : May 2, 2020, 6:15 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗം പടര്‍ന്നു പിടിക്കുന്ന നോവല്‍ കൊറോണ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ നിരവധി പരിവര്‍ത്തനങ്ങളും സംഭവിക്കുന്നുണ്ടെന്ന ഗ്ലോബല്‍ ഇനിഷേറ്റിവ്‌ ഓണ്‍ ഷയറിങ് ഓള്‍ ഇന്‍ഫ്ലുവന്‍സ ഡേറ്റയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പഠനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വ്യാപിക്കുന്ന വൈറസിന് 0.2 മുതല്‍ 0.9 ശമാനം പരിവര്‍ത്തനം സംഭവിച്ചതായി ജിഐഎസ്എഐഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസിന്‍റെ മൂന്ന് തരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന വൈറസ്, ഇറ്റലിയില്‍ പരിവര്‍ത്തനം സംഭവിച്ച വൈറസ്, ഇറാനില്‍ പരിവര്‍ത്തനം സംഭവിച്ച വൈറസ്. ഇതില്‍ ഇറാനില്‍ നിന്നുള്ള വൈറസിനും ചൈനയില്‍ നിന്നുള്ളതിനും സമാനതകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറസിന് പരിവര്‍ത്തനം സംഭവിക്കുന്നത് രോഗത്തെ തിരിച്ചറിയുന്നതുള്‍പ്പടെ പല ബുദ്ധിമുട്ടുകളുമുണ്ടാക്കും.

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ആറ് ഇന്ത്യന്‍ കമ്പനികളാണ് വാക്സിന്‍ വികസിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐസിഎംആര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തുന്നത്. രാജ്യത്ത് ഇതുവരെ 37,336 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 9.950 പേര്‍ രോഗ മുക്തി നേടി. 26,167 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details