കേരളം

kerala

ETV Bharat / bharat

‘ക്യാറ്റ് ക്യൂ’ വൈറസ് ഇന്ത്യയിലും ഭീഷണിയായേക്കാം; മുന്നറിയിപ്പുമായി ഐസിഎംആര്‍ - ഐസിഎംആര്‍

രാജ്യത്ത് മൈന, കാട്ടുപന്നി എന്നിവയിലും ക്യാറ്റ് ക്യൂ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായും ഇത് മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Cat Que Virus in India  Cat Que Virus  ICMR about Cat Que Virus  Cat Que Virus in mosquitoes  Cat Que Virus in pigs  Cat Que Virus in China Vietnam  CQV in India  ചൈനയില്‍ വ്യാപിച്ച ‘ക്യാറ്റ് ക്യൂ’ വൈറസ് ഇന്ത്യയിലും ഭീഷണിയായേക്കാം; മുന്നറിയിപ്പുമായി ഐസിഎംആര്‍  ക്യാറ്റ് ക്യൂ  ഐസിഎംആര്‍  ചൈന
ചൈനയില്‍ വ്യാപിച്ച ‘ക്യാറ്റ് ക്യൂ’ വൈറസ് ഇന്ത്യയിലും ഭീഷണിയായേക്കാം; മുന്നറിയിപ്പുമായി ഐസിഎംആര്‍

By

Published : Sep 29, 2020, 12:48 PM IST

Updated : Sep 29, 2020, 1:14 PM IST

ന്യൂഡല്‍ഹി: കൊവിഡിന് പിന്നാലെ അടുത്ത മഹാമാരിയാണ് ഇപ്പോള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകവെ ചൈനയില്‍ വ്യാപിച്ച ക്യാറ്റ് ക്യൂ വൈറസിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍) രംഗത്ത്. രാജ്യത്ത് രോഗം ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ക്യാറ്റ് ക്യൂ എന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയതായാണ് ഐസിഎംആറിലെ ഗവേഷകർ പറയുന്നത്. സിക്യുവി വൈറസ് സാന്നിദ്ധ്യം ചൈനയിലും വിയറ്റ്നാമിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിലാണ് ഇന്ത്യയിലും വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയത്. പരിശോധിച്ച 883 മനുഷ്യ ശ്രവ സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വി വൈറസിനുള്ള ആന്‍റിബോഡി കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്നുമാണ് രണ്ട് സാമ്പിളുകളും ശേഖരിച്ചിരിക്കുന്നത്. രാജ്യത്ത് മൈന, കാട്ടുപന്നി എന്നിവയിലും ക്യാറ്റ് ക്യൂ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായും ഇത് മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Last Updated : Sep 29, 2020, 1:14 PM IST

ABOUT THE AUTHOR

...view details