കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്‌കരിച്ചു - ഐസിഎംആർ
14 ദിവസത്തനുള്ളിൽ വിദേശത്ത് നിന്നെത്തിയവർക്കും പനിയും ചുമയുമായി ആശുപത്രിയിൽ എത്തുന്നവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു
കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്‌കരിച്ചു
ന്യൂഡൽഹി: കൊവിഡ് പരിശോധനക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പരിശോധനാ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. 14 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നെത്തിയവർക്കും പനിയും ചുമയുമായി ആശുപത്രിയിൽ എത്തുന്നവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. കൺടെയ്‌മെന്‍റ് സോണിലെ ആരോഗ്യ പ്രവർത്തകരെയും പരിശോധനക്ക് വിധേയമാക്കണമെന്നും രോഗിയുമായി സമ്പർക്കം പുലർത്തുന്നവരെയും 5-10 ദിവസത്തിൽ പരിശോധനക്ക് വിധേയമാക്കണമെന്നും മാനദണ്ഡത്തിലുണ്ട്.