ഭോപ്പാൽ: ഭോപ്പാൽ ആസ്ഥാനമായുള്ള കിൽപെസ്റ്റ് (ബ്ലാക്ക് ബിബോ) കമ്പനിയുടെ കൊവിഡ് പരിശോധന കിറ്റുകൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംഅർ) അംഗീകാരം നൽകി. മൈ ലാബുകൾക്ക് ശേഷം പരിശോധന കിറ്റിന് അംഗീകാരം ലഭിച്ച രാജ്യത്തെ രണ്ടാമത്തെ കമ്പനിയാണിത്. പരിശോധന കിറ്റ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ആൻഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്കോ) അംഗീകരിച്ചതിനുശേഷം ഉപയോഗത്തിന് നിയമപരമായി ലഭ്യമാകും.
കിൽപെസ്റ്റ് കമ്പനിയുടെ കൊവിഡ് പരിശോധന കിറ്റുകൾക്ക് ഐസിഎംആര്‍ അംഗീകാരം
പരിശോധന കിറ്റ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ആൻഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്കോ) അംഗീകരിച്ചതിനുശേഷം ഉപയോഗത്തിന് നിയമപരമായി ലഭ്യമാകും
കിൽപെസ്റ്റ്
നിലവിൽ പരിശോധന ചെലവ് 1300 രൂപയാണ്. കൂടാതെ സംസ്ഥാനത്ത് പരിശോധന കിറ്റുകളുടെ കുറവുമുണ്ട്. പരിശോധന കിറ്റ് നിർമിക്കാൻ കൂടുതൽ കമ്പനികൾ മുന്നോട്ട് വരുന്നതിനാൽ വിലക്കുറവ് മാത്രമല്ല പരിശോധന വേഗത്തിലും കാര്യക്ഷമത ഉറപ്പാക്കാൻ സാധിക്കും. രണ്ടര മണിക്കൂറിനുള്ളിൽ ടെസ്റ്റുകൾ പൂർത്തിയാകുമെന്നും ഒരു കിറ്റ് കൊണ്ട് 100 ടെസ്റ്റുകൾ നടത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു. പരിശോധന കിറ്റുകളുടെ വില നിശ്ചയിച്ചിട്ടില്ല.