ന്യൂഡൽഹി: ഏപ്രിൽ 10 വരെ രാജ്യത്ത് 161330 കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). 147034 പേരിൽ നിന്നും 161330 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ പ്രസ്താവനയിലൂടെ അറിയിച്ചു. 146 സർക്കാർ, 67 സ്വകാര്യ ലാബുകൾ ഉൾപ്പെടെ 213 ടെസ്റ്റിംഗ് ലബോറട്ടറികൾ രാജ്യത്തുണ്ടെന്നും ഐസിഎംആർ ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്ത് 1.6 ലക്ഷം കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ
രാജ്യത്താകെ 213 ടെസ്റ്റിംഗ് ലബോറട്ടറികളാണ് ഉള്ളത്
രാജ്യത്ത് 1.6 ലക്ഷം കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ
രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളിൽ രോഗ ലക്ഷങ്ങൾ ഉള്ള എല്ലാവരിലും കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ ഗവേഷണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 896 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6761 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.