കുൽഭൂഷണ്‍ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ന് പാകിസ്ഥാന്‍റെ മറുപടി വാദം. നാല് ദിവസം നീളുന്ന വാദങ്ങളില്‍ഇന്നലെ ഇന്ത്യയുടെ വാദമായിരുന്നു. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരായത്. നീതിപൂര്‍വ്വമായ വിചാരണ ഉറപ്പുവരുത്തുകയും കോണ്‍സുലാർ ബന്ധം അനുവദിക്കുകയും വേണമെന്ന് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
കുല്‍ഭൂഷണ്‍ ജാദവ് കേസ്: ഇന്ന് പാകിസ്ഥാന്‍റെ മറുപടി വാദം - ഇന്ത്യ
കുല്‍ഭൂഷനെതിരെ പാകിസ്ഥാൻ കുപ്രചാരണം നടത്തുന്നു. ചാരവൃത്തി നടത്തിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഇന്ത്യ ഇന്നലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിച്ചു.
ചൊവ്വാഴ്ച്ച വാദത്തിനിടെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന വാദമായിരുന്നു ഇന്നലെ ഇന്ത്യയുടേത്. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നല്‍കാൻ പാകിസ്ഥാൻ അനുവദിക്കുന്നില്ല. വ്യാജരേഖകളും കെട്ടിച്ചമച്ച കുറ്റപത്രവും വെച്ചാണ് പാക് പട്ടാളക്കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതെന്നും രാജ്യാന്തര ഉടമ്പടിയെ പാകിസ്ഥാൻ മാനിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കുൽഭൂഷൺ ജാദവ് ഇന്ത്യൻ പൗരനാണെന്നതിനും ചാരനല്ല എന്നതിനും തെളിവുണ്ട്. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ രേഖകളുടെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ ബോധിപ്പിച്ചു.കേസിലെ രേഖകൾ പുനഃപരിശോധിക്കണം. പട്ടാള കോടതിയുടെ വധശിക്ഷ റദ്ദാക്കി ജാദവിനെ ഇന്ത്യയിൽ സുരക്ഷിതമായി എത്തിക്കാൻ അനുവദിക്കണമെന്നുംഅന്തിമ വാദത്തിനൊടുവിൽ ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വാദം നീട്ടിവെക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയിരുന്നു. പാകിസ്താന്റെ അഡ്‌ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ കുല്‍ഭൂഷണ്‍ കേസിന്റെ വാദം നീട്ടിവെക്കണമെന്ന് പാകിസ്താന്‍ ആവശ്യമുന്നയിച്ചത്. പാകിസ്താന്റെ ജഡ്ജി കോടതിയില്‍ ഇല്ലാത്തത് ഗുണകരമാകില്ലെന്നായിരുന്നു പാകിസ്താനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ പറഞ്ഞത്.