ഹൈദരാബാദ്: ദുബായിലെ ഐസിസി ആസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ആസ്ഥാനത്ത് യൂണൈറ്റഡ് എമിറേറ്റ്സിന്‍റെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഐസിസി ആസ്ഥാനം കുറച്ച് ദിവസത്തേക്ക് നിരീക്ഷണത്തിർ കഴിയാനും ജീവനക്കാർ വീട്ടിൽ നിന്ന് ജോലിചെയ്യാനും സാധ്യതയുണ്ട്. കൂടാതെ ആസ്ഥാനത്ത് അണുനശീകരണം നടത്തി.
ദുബായിലെ ഐസിസി ആസ്ഥാനത്തിൽ കൊവിഡ് സ്ഥിരീകരിച്ചു - യൂണൈറ്റഡ് എമിറേറ്റ്സ്
എന്നിരുന്നാലും ദുബായിൽ നിന്നുള്ള ആറ് ഐപിഎൽ ടീമുകൾക്കും ഐസിസി അക്കാദമി മൈതാനങ്ങൾ പരിശീലനത്തിന് സുരക്ഷിതമാണ്
എന്നിരുന്നാലും ദുബായിൽ നിന്നുള്ള ആറ് ഐപിഎൽ ടീമുകൾക്കും ഐസിസി അക്കാദമി മൈതാനങ്ങൾ പരിശീലനത്തിന് സുരക്ഷിതമാണ്. കാരണം ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചത് ഈ മൈതാനത്തു നിന്നും ഒരുപാട് അകലെയാണ്.
ഐസിസി അക്കാദമി തികച്ചും സുരക്ഷിതമാണ്. കാരണം കൊവിഡ് 19 സ്ഥിരീകരിച്ച സ്ഥലം ഓഫീസ് ആസ്ഥാനത്തോട് ചേർന്നിട്ടില്ല. പ്രാക്ടീസ് സെഷനിൽ ഒരു ഐസിസി സ്റ്റാഫും ഇല്ല. അതിനാൽ ഐപിഎൽ ടീമുകളെ സംബന്ധിച്ചിടത്തോളം ആരോഗ്യപമായ ഭയത്തെക്കുറച്ചുള്ള അവശ്യമില്ലെന്നും അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.