കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ തീവ്രവാദ  നുഴഞ്ഞുകയറ്റത്തിന് സാധ്യത: ഐ ബി - മധ്യപ്രദേശിൽ തീവ്രവാദ നുഴഞ്ഞുകയറ്റമുണ്ടാകാൻ സാധ്യതയെന്ന ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ട്

അതിർത്തികളിൽ സുരക്ഷ ശക്തമാക്കി,തീവ്രവാദിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു

മധ്യപ്രദേശിൽ തീവ്രവാദ നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് ഐ.ബി റിപ്പോർട്ട്

By

Published : Aug 20, 2019, 10:30 AM IST

ഭോപ്പാൽ: മധ്യപ്രദേശിൽ തീവ്രവാദ നുഴഞ്ഞുകയറ്റമുണ്ടാകാൻ സാധ്യതയെന്ന ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. തീവ്രവാദിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഗുജറാത്തിനെയും മധ്യപ്രദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെങ്കേല ചെക്ക് പോസ്റ്റിലും ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുമാണ് നിലവിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ നുഴഞ്ഞുകയറ്റത്തിന് സാധ്യതെയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് മധ്യപ്രദേശ് -ഗുജറാത്ത് അതിർത്തിയിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥർ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചു. ഇതോടൊപ്പം മധ്യപ്രദേശ്, ഗുജറാത്തിലെ ജാബുവാ എന്നീ പ്രദേശങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും പൊലീസ് സൂപ്രണ്ടുമാരോട് ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

ABOUT THE AUTHOR

...view details