അങ്കിത് ശർമയുടെ മരണം കുത്തേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് - ഐബി ഉദ്യോഗസ്ഥൻ
ഒന്നിലധികം തവണ ശരീരത്തിൽ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണം കുത്തേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശർമ മരിച്ചത് കുത്തേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒന്നിലധികം തവണ ശരീരത്തിൽ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഘർഷ ബാധിത പ്രദേശമായ ചാന്ദ് ബാഗിലെ അഴുക്കുചാലിൽ നിന്നാണ് അങ്കിതിന്‍റെ മൃതദേഹം ചൊവ്വാഴ്ച്ച കണ്ടെത്തിയത്.