അഴിമതിയാരോപണം; ബെംഗ്ലൂരുവില്‍ ഐഎഎസ് ഓഫീസർ അറസ്റ്റിൽ - ബംഗലൂരു
ഡെപ്യൂട്ടി കമ്മീഷണർ ബി എം വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
ബെംഗ്ലരൂഅടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎംഎ ഗ്രൂപ്പ് ഉടമ മുഹമ്മദ് മൻസൂർ ഖാനിൽ നിന്നും ഒന്നര കോടി രൂപ കൈകൂലി വാങ്ങിയ ഡെപ്യൂട്ടി കമ്മിഷണർ ബി എം വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ആർബിഐ നടത്തിയ അന്വേഷണത്തിന് അനുകൂലമായി റിപ്പോർട്ട് നൽകാനാണ് കൈകൂലി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അഴിമതിയാരോപണ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇതിന് മുമ്പ് മൻസൂർ ഖാനിൽ നിന്ന് നാല് കോടി രൂപ വാങ്ങിയ ബെംഗ്ലരൂ നോർത്ത് സബ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മിഷണറെയും അറസ്റ്റ് ചെയ്തിരുന്നു.