ഡൽഹി: രാജ്യംഇന്ന് 87ാമത് വ്യോമസേനാ ദിനം ആഘോഷിക്കുന്നു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ആദ്യ റാഫേൽ യുദ്ധ വിമാന കൈമാറ്റം ഇന്ന് നടക്കും. വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഫ്രാൻസിലെത്തി.
ഇന്ന് വ്യോമസേനാ ദിനം; ആദ്യ റാഫേൽ വിമാനം ഇന്ന് കൈമാറും - റാഫേൽ വിമാനം ഇന്ന് കൈമാറും
87-ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ആദ്യ റാഫേൽ യുദ്ധ വിമാനം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങും
ഇന്ന് 87ാമത് ഇന്ത്യൻ വ്യോമസേനാ ദിനം
എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വ്യോമസേനയുടെ ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്. 1932 ഒക്‌ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്.
Last Updated : Oct 8, 2019, 10:17 AM IST