നാല് അത്യാധുനിക അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാവും. ചണ്ഡീഗഢിലെ വ്യോമതാവളത്തിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പങ്കെടുക്കുന്ന ചടങ്ങിൽ വ്യോമസേനാ മേധാവി ബിഎസ് ധൻവ ഹെലികോപ്റ്ററുകള്‍ സേനയ്ക്കു കൈമാറും.
ടാൻഡം റോട്ടർ ഹെലികോപ്റ്റർ 19 രാജ്യങ്ങളിലെ സായുധസേനയ്ക്ക് സേവനം നൽകുന്നുണ്ടെന്നും. സി എച്ച് 47 എഫ് (1) വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന് ഉയർന്ന ഭാരവാഹക ശേഷിയുണ്ടെന്നും എയർ ചീഫ് മാർഷൽ ബി എസ് ധൻവ വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ബോയിങ്ങുമായി 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടത്. അതിൽ ആദ്യ നാലെണ്ണമാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്.